28 November, 2018 09:42:45 PM


കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ ഫെസിലിറ്റി മാനേജ്‌മെന്‍റ് സെന്‍ററില്‍ അസിസ്റ്റന്‍റ് മാനേജര്‍

കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ ഫെസിലിറ്റി മാനേജ്‌മെന്‍റ് സെന്‍ററില്‍ അസിസ്റ്റന്‍റ് മാനേജര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുളള ഉദേ്യാഗാര്‍ത്ഥികളില്‍ നിന്ന് നിലവിലുളള രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന്‌ലഭിച്ച ബിരുദവും കുടുംബശ്രീമിഷനുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത. പ്രായപരിധി 1.11.2018 ന് 21 നും 40 നും മദ്ധ്യേ ആയിരിക്കണം. പ്രതിമാസ ശമ്പളം 21000/- രൂപയായിരിക്കും. താല്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം 6.12.2018 ന് വൈകിട്ട് നാലിന് മുമ്പ് കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.  



Share this News Now:
  • Google+
Like(s): 59