Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

28 November, 2018 07:53:56 PM


പെരുമ്പാവൂര്‍ നൂറ്റാട്ടു ചിറ സംരക്ഷണത്തിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി



പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലെ നൂറ്റാട്ടു ചിറ സംരക്ഷിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി. ചിറയുടെ പുനരുദ്ധാരണത്തിന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. പദ്ധതിയുടെ സാങ്കേതിക അനുമതി ലഭ്യമായി. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. പ്രകൃതിദത്ത ജലസ്രോതസായ നൂറ്റാട്ടു ചിറ നവീകരിച്ചു നാല് വശവും സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കും. കൂടാതെ ചുറ്റും ടൈല്‍ വിരിച്ച് കൈവരി സ്ഥാപിക്കുകയും ചെയ്യുന്നതിന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലെ പതിനേഴാം വാര്‍ഡിലെ നൂറ്റാട്ടുചിറ കാലങ്ങള്‍ക്ക് മുന്‍പ് സമീപ പ്രദേശത്തെ അറുപതോളം വരുന്ന കുടുംബങ്ങളുടെ കൃഷി, കുടിവെള്ള ആവശ്യങ്ങള്‍ക്കുള്ള പ്രധാന ജല സ്രോതസായിരുന്നു. കാട് കയറിയും പായല്‍ മൂടിയും മാലിന്യങ്ങള്‍ നിറഞ്ഞും നാശമായി പോയ ഈ ചിറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കമിട്ടിരുന്നു. മുനിസിപ്പല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.



Share this News Now:
  • Google+
Like(s): 109