Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

28 November, 2018 07:53:29 PM


അങ്കമാലി മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കാട്ടാംമ്പിള്ളി കോളനി റോഡ് തുറന്നു കൊടുത്തു




അങ്കമാലി:  മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14-ാം വാര്‍ഡില്‍  നിര്‍മ്മിച്ച കാട്ടാംമ്പിള്ളി കോളനി റോഡിന്‍റെ ഉദ്ഘാടനം റോജി എം. ജോണ്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ബിജു പാലാട്ടി, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി. എം. വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ ബീന ജോണ്‍സണ്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗ്രേയ്സി റാഫേല്‍, ജിഷ ജോജി, കെ.വി. ബീബിഷ്, പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാരായ ജോസഫ് അട്ടാറ, പോള്‍ പി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കാട്ടാംമ്പിള്ളി പട്ടിക ജാതി കോളനിയില്‍ 400 മീറ്റര്‍ നീളത്തില്‍ കട്ടവിരിച്ച് പുതിയ റോഡ് നിര്‍മ്മിക്കുകയായിരുന്നു. 60-ഓളം വീട്ടുകാര്‍ക്ക് പ്രയോജനപ്പെടും. എട്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. 



Share this News Now:
  • Google+
Like(s): 107