27 November, 2018 09:56:50 PM


സ്‌കൂള്‍സ് സൗത്ത് സോണ്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്: തിരുവനന്തപുരവും കോട്ടയവും ജേതാക്കള്‍



കോട്ടയം.; കോട്ടയം നാഗമ്പടം സ്റ്റേഡിയത്തില്‍ നടന്ന പ്രഥമ സ്‌കൂള്‍സ് സൗത്ത് സോണ്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരവും വനിതാ വിഭാഗത്തില്‍ കോട്ടയവും ജേതാക്കളായി. പുരുഷവിഭാഗത്തില്‍ ഫൈനലില്‍ തിരുവനന്തപുരം. ആലപ്പുഴയെ (8-6) തോല്‍പ്പിച്ചാണ് ചാമ്പ്യന്‍മാരായത്. എറണാകുളത്തെ (10-0) തോല്‍പ്പിച്ച് കോട്ടയം മൂന്നാം സ്ഥാനം നേടി.

ആലപ്പുഴയെ  കോട്ടയം (5 - 3) തോൽപ്പിച്ചാണ് വനിതാ ടീം ജേതാക്കളായത്. എറുണാകുളത്തെ (0-7) ന് പരാജയപ്പെടുത്തിയ തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി. സോഫ്റ്റ് ബോള്‍ സംസ്ഥാന അസോസിയേഷനും, സോഫ്റ്റ് ബോള്‍ കോട്ടയം ജില്ലാ അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.



Share this News Now:
  • Google+
Like(s): 51