25 November, 2018 07:33:27 PM


കോട്ടയം നഗരസഭ മുൻ അധ്യക്ഷനും കർഷക കോൺഗ്രസ് നേതാവുമായ സണ്ണി കല്ലൂർ അന്തരിച്ചു



കോട്ടയം: മുൻ നഗരസഭാ അധ്യക്ഷനും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സണ്ണി കല്ലൂർ അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം നഗരസഭയിൽ 2 തവണ അധ്യക്ഷ സ്ഥാനം വഹിച്ചു. വേളൂർ വാരിക്കാട്ട് കല്ലൂർ കുടുംബാംഗമാണ്. നഗരസഭാധ്യക്ഷനായിരിക്കെ കോട്ടയം നഗരത്തെ 100 ദിവസം കൊണ്ടു മാലിന്യവിമുക്‌തമാക്കിയതിന് 2011–ൽ വാണിശേരി ഫൗണ്ടേഷന്റെ പരിസ്‌ഥിതി അവാർഡിനു അർഹനായി. അരനൂറ്റാണ്ടിലേറെ പൊതുരംഗത്തും കാർഷിക മേഖലയിലും തിളങ്ങി. അഴിമതി ആരോപണങ്ങളേൽക്കാത്ത ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.



Share this News Now:
  • Google+
Like(s): 92