Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

25 November, 2018 04:12:51 PM


നെടുമ്പാശ്ശേരിയിൽ 70 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയിൽ



കൊച്ചി: നെടുമ്പാശ്ശേരിയിൽ 70 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയിൽ. ദേശം സ്വദേശി നിധിൻ(36), പുതുവാശേരി സ്വദേശി സത്താർ(38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19 നാണ് ജോലി സ്ഥലത്തുവച്ച് പ്രതികൾ വയോധികയെ പീഡിപ്പിച്ചത്. ജോലി കഴിഞ്ഞ് പോകുകയായിരുന്ന സ്ത്രീയെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കില്‍ രക്ഷപ്പെട്ടു. വൃദ്ധ സമീപവാസികളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ ആലുവ ആശുപത്രിയിലെത്തിച്ചു. 

സംഭവത്തിന് ശേഷം പല ഇടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും. കൊരട്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന പ്രതികള്‍ ബംഗ്ലൂരുവിലേക്ക് കടക്കുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. അപ്പോഴും പൊലീസ് അന്വേഷണം തുടരുകയായിരുന്നു. ബംഗളുരുവില്‍നിന്ന് ഇരുവരും തിരിച്ചെത്തിയെന്ന് അറിഞ്ഞ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 146