25 November, 2018 08:22:10 AM


ബ്രെക്സിറ്റ് കരാര്‍: യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ന് ബെൽജിയത്തിലെ ബ്രസൽസിൽ



ബെൽജിയം: ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ന്. ബെൽജിയത്തിലെ ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ 27 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. കരാറും രാഷ്ട്രീയ ഉടമ്പടിയും ഇന്ന് വോട്ടിനിട്ട് പാസ്സാക്കും. യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങൾ ഈ കരാർ അം​ഗീകരിക്കേണ്ടതുണ്ട്. 

കരാർ സമ്മതിച്ചതിന് ശേഷം ബ്രിട്ടനുമായുള്ള ബന്ധം എങ്ങനെയാണെന്ന കരട് രാഷ്ട്രീയ ഉടമ്പടി യൂറോപ്യൻ യൂണിയനിലെ മറ്റ് അം​ഗരാജ്യങ്ങളുമായി പങ്ക് വച്ചതായി യൂറോപ്യന്‌ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് ശനിയാഴ്ച പറഞ്ഞിരുന്നു. യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ ഒപ്പുവച്ച വിടുതൽ കരാർ, ബ്രെക്സിറ്റാനന്തര കരട് രാഷ്ട്രീയ ഉടമ്പടി എന്നിവയിലും വോട്ടെടുപ്പ് നടക്കും.



Share this News Now:
  • Google+
Like(s): 57