Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

23 November, 2018 11:27:29 AM


ലിഫ്റ്റില്‍ വിദ്യാര്‍ത്ഥിനിയെ നോക്കി സ്വയംഭോഗം; പരാതി പറഞ്ഞപ്പോള്‍ വാര്‍ഡന്‍റെ ഞെട്ടിക്കുന്ന മറുപടി



ചെന്നൈ: കോളേജ് ഹോസ്റ്റലിലെ ലിഫ്റ്റില്‍ വിദ്യാര്‍ത്ഥിനിയെ നോക്കി കോളേജിലെ ജോലിക്കാരന്‍റെ സ്വയംഭോഗം ചെയ്യല്‍ വിവാദമായി. തമിഴ്നാട്ടിലെ കട്ടന്‍ഗുളത്തൂര്‍ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് സംഭവം. കാമ്പസിനുള്ളിലെ ഹോസ്റ്റലില്‍ താമസിക്കുന്ന ബിരുദ വിദ്യാര്‍ത്ഥിനിക്ക് നേരയൊണ് ലൈംഗികാതിക്രമം ഉണ്ടായത്. വ്യാഴാഴ്ച മൂന്ന് മണിക്ക് ഹോസ്റ്റലിലെ ആറാം നിലയിലെ തന്‍റെ മുറിയിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി.

  

ലിഫ്റ്റിലുണ്ടായിരുന്ന ആള്‍ പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. ലിഫ്റ്റ് നിര്‍ത്തി പുറത്തിറങ്ങാന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും ഇയാളത് തടസ്സപ്പെടുത്തി. പിന്നീട് നാലാം നിലയില്‍ ലിഫ്റ്റ് നിന്നപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിച്ച് ഓടുകയായിരുന്നു പെണ്‍കുട്ടി. ലിഫ്റ്റ് സ്ഥിരമായി ഉപയോഗിക്കാറുള്ള ഇയാള്‍ക്ക് കാമ്പസിലെ ഹോസ്റ്റലുകളിലേക്ക് അനുവാദം ഉണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.


വിദ്യാര്‍ത്ഥിനി പരാതി പറഞ്ഞിട്ടും മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് അധികൃതര്‍ സിസിടിവി നോക്കാന്‍ തയ്യാറായത്. സിസിടിവി ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി അധികൃതര്‍ വിശ്വസിച്ചതെന്നും മറ്റ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ഹോസ്റ്റല്‍ വാര്‍ഡന്‍ ആദ്യം പറഞ്ഞത് എല്ലാവരോടും ധരിച്ചിരിക്കുന്ന  വസ്ത്രം മാറാനായിരുന്നു എന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. ചെറിയ വസ്ത്രം ധരിച്ചതിന് വാര്‍ഡന്‍ കുറ്റപ്പെടുത്തി.


പരാതി നല്‍കാനായി പോവാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനികളോട് മുറിയില്‍ പോയി വസ്ത്രം മാറി ഉറങ്ങാനാണ് വാര്‍ഡന്‍ പറഞ്ഞതെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. കാമ്പസ് രജിസ്ട്രാറും ഡയറക്ടറും കാമ്പസില്‍ ഉണ്ടായിട്ടും തങ്ങളുടെ പരാതി കേള്‍ക്കാന്‍ ആരും തയ്യാറായില്ല. ഡയറക്ടറോട് പൊലീസില്‍ പരാതി നല്‍കേണ്ടെയന്ന് ചോദിച്ചെങ്കിലും അദ്ദേഹം അത് അവഗണിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സഹപാഠിക്ക് നേരെ ലൈംഗികാതിക്രം നടന്നിട്ടും കോളേജ് അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ പ്രതിഷേധിച്ചു. 



Share this News Now:
  • Google+
Like(s): 402