23 November, 2018 09:49:10 AM


ബോളിവുഡില്‍ 'ഷക്കീല'യായി റിച്ച ഛദ്ദ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്




കൊച്ചി: ദക്ഷിണേന്ത്യന്‍ അഭിനേത്രി ഷക്കീലയുടെ ജീവതകഥ പറയുന്ന ചിത്രമായ 'ഷക്കീല'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിച്ച ഛദ്ദ ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. കന്നഡ സംവിധായകനായ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ 'ഷക്കീല' ഒരുങ്ങുന്നത് ബോളിവുഡിലാണ്. തന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ഷക്കീല അതിഥിവേഷത്തില്‍ എത്തുകയും ചെയ്യും.



ടോളിവുഡില്‍നിന്നും മലയാളത്തില്‍ എത്തിയ ഷക്കീല നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തേയും പ്രശസ്തമായ ബി ഗ്രേഡ് ചിത്രം 'കിന്നാരത്തുമ്പികള്‍' ഷക്കീല തരംഗത്തിന്റെ സുവര്‍ണ കാലഘട്ടത്തിലാണ് പുറത്തിറങ്ങുന്നത്. പതിനാറാം വയസില്‍ ചലച്ചിത്ര മേഖലയിലേക്കിറങ്ങിയ ഷക്കീലയുടെ ജീവിതവും അവരുടെ ജീവിതത്തിന്റെ ഭാഗമായ വ്യക്തികളുടേയും കഥയാണ് ചിത്രം പറയുന്നത്.




Share this News Now:
  • Google+
Like(s): 289