22 November, 2018 09:29:40 PM


കോട്ടയം മെഡി. കോളേജ് ആശുപത്രിയില്‍ കാത്ത് ലാബ് ടെക്നീഷ്യന്‍; ഇന്‍റര്‍വ്യു 27ന്



കോട്ടയം: ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാത്ത് ലാബിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ കാത്ത് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്രതിമാസം 22,000 രൂപ വേതനം ലഭിക്കും. പ്ലസ് ടൂവോ തത്തുല്യ പരീക്ഷയോ പാസായവരും കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജിയില്‍ ഡിഗ്രി / ഡിപ്ലോമ നേടിയവരും പാരാമെഡിക്കല്‍ കൗണ്‍സില്‍ (കേരളം) രജിസ്ട്രേഷന്‍  സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം അപേക്ഷകര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ആറ് മാസത്തില്‍ കുറയാതെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 35 വയസില്‍ താഴെ. താല്‍പര്യമുള്ളവര്‍ നവംബര്‍ 27 ചൊവ്വാഴ്ച പകല്‍ 12ന് ബയോഡേറ്റായും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.



Share this News Now:
  • Google+
Like(s): 186