Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

22 November, 2018 11:37:47 AM


ശബരിമലയില്‍ പോകണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, ഇപ്പോള്‍ ആഗ്രഹമുണ്ട് ; അപര്‍ണ ശിവകാമി




മലപ്പുറം: ശബരിമലയ്ക്ക് പോകാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ ഇനി പോകാന്‍ താത്പര്യമുണ്ടെന്നും അപര്‍ണ ശിവകാമി. ഇന്ന് പുലര്‍ച്ചെ വീടിന് നേരെ അഞ്ജാത സംഘം ആക്രമണം നടത്തിയതിന് പിന്നാലെയാണ് അപര്‍ണയുടെ പ്രതികരണം. പൊലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് തയാറാണെന്നറിയിച്ച രേഷ്മ നിഷാന്ത് അടക്കമുള്ള  യുവതികള്‍ക്കൊപ്പം കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തയാളാണ് അപര്‍ണ. 


മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ തന്‍റെ വീടിന് നേരെ അക്രമം നടന്ന വിവരം അപര്‍ണ ശിവകാമി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.  വീടിന്‍റെ ജനല്‍ച്ചിലുകള്‍ കല്ലേറില്‍ തകര്‍ന്നു. നേരത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂര്‍ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.



Share this News Now:
  • Google+
Like(s): 208