21 November, 2018 08:40:14 PM


മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം: കേസുകളുടെ മെഗാ അദാലത്ത് 24ന്

കോട്ടയം: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനു മായുളള ആക്ട് പ്രകാരമുളള കേസുകള്‍ തീര്‍പ്പാക്കുന്നതിന് നവംബര്‍ 24ന് മെഗാ അദാലത്ത് നടത്തും. കോട്ടയം മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ നടപടിയിലിരിക്കുന്ന കോട്ടയം താലൂക്കിലെ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കുക. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ കോട്ടയം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പുതിയ പരാതികളും നടക്കും. 



Share this News Now:
  • Google+
Like(s): 42