20 November, 2018 09:55:42 PM


സന്നിധാനത്ത് പ്രതിഷേധ സമരം: അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെന്‍ഷൻ



ശബരിമല : സന്നിധാനത്ത് രാത്രിയില്‍ പ്രശ്നമുണ്ടാക്കിയതിന് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്പെന്‍റ് ചെയ്തു. തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയാണ് സസ്പെന്‍റ് ചെയ്തത്. 

പറവൂര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കായി റിലീവ് ചെയ്ത് ഇയാള്‍ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തില്ല.  ശബരിമല നട അടയ്ക്കുന്ന സമയത്തും തുടര്‍ന്നും അതീവ സുരക്ഷാ മേഖലയില്‍ പ്രശ്നമുണ്ടാക്കിയതായും പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലാവുകയുമായിരുന്നു. 

14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ സസ്പെന്‍റ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു ഉത്തരവിറക്കിയത്. ശബരിമല സന്നിധാനത്ത് നിരോധാനാജ്ഞ ലംഘിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസ് നേതാവ് ആര്‍ രാജേഷിനെയും നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു. ആരോഗ്യവകുപ്പാണ് രാജേഷിനെ സസ്‌പെന്‍റ് ചെയ്തത്.



Share this News Now:
  • Google+
Like(s): 92