18 November, 2018 12:59:26 PM


ദേവസ്വം മന്ത്രി പങ്കെടുത്ത നഗരസഭാ പരിപാടിക്കിടെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍



തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിക്കിടെ പ്രതിഷേധം. തിരുവനന്തപുരം നഗരസഭയുടെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള വികസന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ മന്ത്രി വേദിയിലേക്ക് കയറിയതിന് പിന്നാലെ മുദ്രാവാക്യങ്ങളുമായി ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയായിരുന്നു. സ്റ്റേജിലേക്ക് തള്ളികയറാനും ബിജെപി കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു. പിന്നീട് മുദ്രാവാക്യം വിളികളുമായി ബിജെപി കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്കരിച്ചു.



Share this News Now:
  • Google+
Like(s): 85