17 November, 2018 08:51:42 PM


തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം



കുമളി: തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കോട്ടയം - കുമളി ദേശീയപാതയില്‍ കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. രാജപുരം സ്വദേശികളാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 85