17 November, 2018 12:28:11 PM


പായസം നല്‍കാമെന്ന് പറഞ്ഞ് 15 വയസുള്ള കുട്ടിയെ പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പറയാന്‍ തയ്യാറാകാതെ പോലീസ്



കോട്ടയം: പതിനഞ്ച് വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവന്ന ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍. ഏറ്റുമാനൂര്‍ അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തിലെ പൂജാരി തിരുവനന്തപുരം വട്ടിയൂര്‍കാവ് ദേവിസദനത്തില്‍ ഇ. സുബ്രഹ്മണ്യന്‍ പോറ്റി (50)യെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10നാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ കുട്ടിയെ പായസം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവത്രേ. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറാകുന്നില്ല.



Share this News Now:
  • Google+
Like(s): 2122