15 November, 2018 10:27:16 PM


കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ് വെള്ളിയാഴ്ച ആരംഭിക്കും




ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പെടെയുള്ള നിലയ്ക്കല്‍-പമ്പ ചെയിന്‍സര്‍വീസിന്റെ ഉദ്ഘാടനം 16ന് ഉച്ചയ്ക്ക് 12ന് നിലയ്ക്കല്‍ ബസ് സ്റ്റേഷനില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നിര്‍വഹിക്കും. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റാന്നി പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സജി, ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ്, പമ്പ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ഓഫീസര്‍ ഡി.ഷിബുകുമാര്‍, ഡിടിഒ റോയി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.   
      

സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌ക് ഉദ്ഘാടനം


കെഎസ്ആര്‍ടിസി പമ്പയിലും നിലയ്ക്കലും സജ്ജമാക്കിയ  സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കുകള്‍ 16ന് വൈകിട്ട് നാലിന് നിലയ്ക്കല്‍ ബസ് സ്റ്റേഷനില്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റാന്നി പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സജി, പമ്പ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ഓഫീസര്‍ ഡി.ഷിബുകുമാര്‍, ഡിടിഒ റോയി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. 15 സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കുകളാണ് പമ്പയിലും നിലയ്ക്കലുമായി സജ്ജമാക്കിയിട്ടുള്ളത്. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിന് ആവശ്യമായ ടിക്കറ്റുകള്‍ തീര്‍ഥാടകര്‍ക്ക് എല്ലാത്തരം ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് സ്വമേധയാ എടുക്കാമെന്നതാണ് ഇതിന്റെ സവിശേഷത.            



Share this News Now:
  • Google+
Like(s): 88