15 November, 2018 08:49:33 PM


തിരുവനന്തപുരം കണിയാപുരത്ത് പോലീസ്കാരന്‍ മദ്യപിച്ച് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് പേര്‍ മരിച്ചു



തിരുവനന്തപുരം: കണിയാപുരത്ത് പോലീസ്കാരന്‍ മദ്യപിച്ച് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കാൽനട യാത്രക്കാരായ അബ്ദുൾ സലാം (75), കൊച്ചുമകള്‍ ആലിയ (11) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആണ് അപകടം നടന്നത്. ചാന്നാങ്കര സ്വദേശി മഹീൻ ആണ് മദ്യ ലഹരിയില്‍ കാർ ഓടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയത്.


മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ചു നാട്ടുകാർ കാര്‍ അടിച്ചു തകർത്തു. പൊലീസുകാരന്‍ ദീര്‍ഘകാലമായി അവധിയെടുത്ത് വിദേശത്ത് ആയിരുന്നു. അവധി കാലാവധി കഴിഞ്ഞും സർവീസിൽ കയറിയിട്ടില്ല. മഹീനെതിരെ നരഹത്യക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു



Share this News Now:
  • Google+
Like(s): 61