15 November, 2018 11:49:04 AM


മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ ജാതിപേര് വിളിച്ചെന്ന് പരാതി; മന്ത്രിയുടെ ഭാര്യക്കെതിരെ കേസ്

മന്ത്രിയുടെ ഭാര്യ അച്ചാമ്മ അലക്സ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്



തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്‍റെ ഭാര്യക്കും നാല് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസെടുത്തു. മാത്യു ടി.തോമസിന്‍റെ ഭാര്യ അച്ചാമ്മ അലക്സ്, ഡ്രൈവര്‍ സതീശന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.


മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവരുടെ ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം പ്രഥമ വിവര റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചു.



Share this News Now:
  • Google+
Like(s): 53