15 November, 2018 06:16:22 AM


ആധുനിക സൗകര്യങ്ങളുമായി കിഡ്സ് പാര്‍ക്ക് മാന്നാനം കെ.ഈ സ്കൂളില്‍ അണിഞ്ഞൊരുങ്ങുന്നു



കോട്ടയം: മാന്നാനം കെ.ഈ.ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ കിന്‍റര്‍ ഗാര്‍ട്ടണ്‍ വിഭാഗം അന്താരാഷ്ട്രനിലവാരത്തിലേക്ക്. ആധുനിക രീതിയിലുള്ള ശിശുസൗഹൃദ ക്ലാസ് മുറികളും കളിസ്ഥലങ്ങളുമായി ഇവിടെയുള്ള നഴ്സറി സ്കൂളിന്‍റെ മുഖഛായ തന്നെ മാറി കഴിഞ്ഞു. പൂര്‍ണ്ണമായും ശീതീകരിച്ച കിന്‍റര്‍ ഗാര്‍ട്ടണ്‍ വിഭാഗത്തിലേക്ക് കുട്ടികളെ വരവേല്‍ക്കുന്നത് തന്നെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അടങ്ങിയ ചുവര്‍ചിത്രീകരണമാണ്. സ്കൂള്‍ മുറ്റത്ത് പ്രത്യേക പാര്‍ക്ക് ഒരു മാസത്തിനകം പൂര്‍ത്തിയാകും.


പരിസ്ഥിതിക്കനുയോജ്യമായ രീതിയില്‍ മരങ്ങളും ചെടികളും കൊണ്ട് സമൃദ്ധമായ കെ.ഈ.സ്കൂള്‍ കാമ്പസില്‍ കുരുന്നുകള്‍ക്കായി വേറിട്ട രീതിയില്‍ പഠനസൗകര്യം ഒരുക്കുന്നത് പ്രിന്‍സിപ്പല്‍ ഫാ.ജയിംസ് മുല്ലശേരിയുടെ സുദീര്‍ഘമായ കാഴ്ചപ്പാടിന്‍റെ ഫലമായാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടൂ, സ്റ്റേറ്റ് /ഐസിഎസ്ഇ പരീക്ഷകളിലും ഉപരിപഠനത്തിനായുള്ള പ്രവേശനപരീക്ഷകളിലും സംസ്ഥാന - ദേശീയ തലങ്ങളില്‍ തന്നെ ഏറ്റവും മികച്ച റിസള്‍ട്ട് കരസ്ഥമാക്കി വരുന്ന സ്കൂളിന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലാകും ആധുനികവല്‍ക്കരിക്കുന്ന കിന്‍റര്‍ ഗാര്‍ട്ടന്‍.



Share this News Now:
  • Google+
Like(s): 826