14 November, 2018 01:14:07 PM


പത്തനംതിട്ട - പമ്പ റൂട്ടില്‍ കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കൂട്ടി, കുറച്ചു



തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പത്തനംതിട്ട-പമ്പ റൂട്ടില്‍ നിരക്ക് വര്‍ധിപ്പിച്ചു. തൊട്ടു പിന്നാലെ പഴയ നിരക്കിലേക്ക് കുറക്കുകയും ചെയ്തു. 73 രൂപയില്‍നിന്നും നൂറ് രൂപയായി ആണ് നിരക്ക് വര്‍ധിപ്പിച്ചത്. 27 രൂപയുടെ വ്യത്യാസമാണ് നിരക്കിലുണ്ടാത്. ശബരിമല തീര്‍ഥാടനകാലത്തിന് മുമ്പുണ്ടായ നിരക്ക് വര്‍ധന മെഷിന്‍റെ തകരാറ് കൊണ്ടു സംഭവിച്ചതാണെന്നും അത് മാറി പഴയ നിരക്ക് തന്നെ തുടരുമെന്നും പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 145