14 November, 2018 12:27:46 PM


കോവളത്ത് കാറുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

പൂന്തുറ സ്വദേശി ആര്‍ലന്‍റാണ് മരിച്ചത്



തിരുവനന്തപുരം: കോവളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു 5 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പൂന്തുറ സ്വദേശി ആര്‍ലന്‍റാണ് മരിച്ചത്. ഭാര്യ ഐഡയും കുഞ്ഞും പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. പരിക്കേറ്റ മറ്റു മൂന്നുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകള്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് സൂചന.


കോവളത്തിനടുത്ത വെള്ളാര്‍ ജംഗ്ഷനിലായിരുന്നു അപകടം. കോവളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രണ്ടു കാറുകള്‍ കൂട്ടിയിടിച്ച്‌ വാഹനങ്ങള്‍ ദേശീയ പാതയുടെ അപ്രോച്ച്‌ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനം അപ്റോച്ച്‌ റോഡിലുണ്ടായിരുന്ന ബൈക്കുകളെ ഇടിക്കുകയും ചെയ്തു. കഴക്കൂട്ടം കാരോട് ദേശീയപാത നിര്‍മണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരുന്ന ഭാഗത്താണ് അപകടമുണ്ടായത്.



Share this News Now:
  • Google+
Like(s): 104