Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

14 November, 2018 11:38:26 AM


മന്ത്രിയുടെ വാഗ്‌ദാനം പാഴായി; നിപ കാലത്ത് സേവനമനുഷ്ഠിച്ച ജീവനക്കാരെ പിരിച്ചുവിട്ടു

സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്‍റും പ്രമോഷനും; താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെരുവഴിയും



കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്‌ത്തിയ നിപ രോഗത്തെ പ്രതിരോധിക്കാന്‍ സന്നദ്ധരായവരെ സര്‍ക്കാര്‍ കൈവിട്ടു. വാഗ്‌ദാനങ്ങള്‍ എല്ലാം സൗകര്യപൂര്‍വം മറന്നു കൊണ്ട് നിപ രോഗകാലത്ത് സേവനമനുഷ്ഠിച്ച താത്‌കാലിക ജീവനക്കാരെ മുഴുവന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടതായി പരാതി. നാളെ മുതല്‍ 42 പേര്‍ ജോലിക്ക് വരേണ്ടന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ജീവനക്കാര്‍ പറയുന്നു.


നിപയെ പ്രതിരോധിക്കാന്‍ കൈകോര്‍ത്ത ഇവര്‍ക്ക് ജോലി നഷ്‌ടമാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാഗ്ദാനം നല്‍കിയിരുന്നു. താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു വാഗ്‌ദാനം. ഇതിനായി ഒരു പട്ടികയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വഴി സര്‍ക്കാരിന് നല്‍കിയിരുന്നുവത്രേ. ഇതിനിടയ്‌ക്കാണ് ജീവനക്കാരുടെ പിരിച്ചു വിടല്‍.


ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരാണ് തൊഴില്‍രഹിതരാകുന്നത്. സേവനത്തിന് നല്‍കാമെന്ന് പറഞ്ഞ പ്രശസ്തിപത്രം പോലും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു. നിപ കാലത്ത് സേവനമനുഷ്‌ഠിച്ച സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്‍റും പ്രമോഷനും നിര്‍ലോഭം കൊടുക്കുമ്പോ‌ഴാണ് താത്‌കാലിക ജീവനക്കാര്‍ തെരുവിലിറങ്ങേണ്ടി വരുന്നത് എന്നാണ് മറ്റൊരു വിരോധാഭാസം.



Share this News Now:
  • Google+
Like(s): 116