14 November, 2018 10:49:27 AM


കനത്ത മഴക്കും കാറ്റിനും സാധ്യത; കുവൈറ്റില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു




കുവൈറ്റ്‌ സിറ്റി: കുവൈറ്റില്‍ ഇന്ന് രാത്രിയോടെ കുവൈറ്റില്‍ ശക്തിയായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറീയിച്ചു. വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 8 മുതല്‍ 24 വരെ കിലോമീറ്റര്‍ വേഗതയിലായിരിക്കുമെന്നും കാലവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒരാഴ്ചയലധികമായി കുവൈറ്റില്‍ കനത്ത മഴ ഇന്നലെ വരെ തുടര്‍ന്നിരുന്നു.

ഇന്ന് രാതി ആരംഭിക്കുന്ന മഴ ബുധനാഴ്ച വരെ തുടര്‍ന്നേക്കാമെന്നാണ് കാലവസ്ഥ നിരീക്ഷ കേന്ദ്രം നല്‍കുന്ന സൂചനകള്‍. ബുധനാഴ്ച രാജ്യത്തെ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും സര്‍ക്കാര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാഹനവുമായി പുറത്തിറങ്ങരുതെന്നും പരമാവധി വീടുകളില്‍ തന്നെ താങ്ങാനും പൌരന്മാരോടും പ്രവാസികളോടും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറീയിച്ചു.

കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങളെ ആശ്രയിക്കാനും, മറ്റു തരത്തിലുള്ള ഊഹാപോഹങ്ങള്‍ പരസ്പരം കൈമാറരുതെന്നും കുവൈറ്റ്‌ സര്‍ക്കാര്‍ അറീയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായമഴക്കെടുതിയില്‍ പ്രാഥമിക കണക്കനുസരിച്ച്‌ ഏകദേശം നൂറ് മില്യന്‍ കുവൈറ്റി ദിനാറിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്ക്. ഇത് സംബന്ധിച്ച വിശദമായ പഠനത്തിനു പ്രത്യേക കമ്മറ്റിയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 83