13 November, 2018 07:15:27 PM


ല​ങ്ക​യി​ല്‍ വീ​ണ്ടും ട്വി​സ്റ്റ്; ‌പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട പ്ര​സി​ഡ​ന്‍റിന്‍റെ ന​ട​പ​ടി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി

ചീ​ഫ് ജ​സ്റ്റീ​സ് ന​ളി​ന്‍ പെ​രേ​ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി




കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട  മൈ​ത്രി​പാ​ല സി​രി​സേ​ന​യു​ടെ ന​ട​പ​ടി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് ന​ളി​ന്‍ പെ​രേ​ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും ഇ​ല​ക്‌ ഷ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗ​വും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളി​ലാ​ണ് കോ​ട​തി സു​പ്ര​ധാ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.


വി​ക്ര​മ​സിം​ഗെ​യു​മാ​യു​ള്ള ഭി​ന്ന​ത മൂ​ര്‍​ച്ഛി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി മു​ന്‍ പ്ര​സി​ഡ​ന്‍റ് രാ​ജ​പ​ക്സെ​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സി​രി​സേ​ന നി​യ​മി​ച്ച താ​ണ് ല​ങ്ക​യി​ലെ രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​ക്കു ക​ള​മൊ​രു​ക്കി​യ​ത്. കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ ഭൂ​രി​പ​ക്ഷം ഒ​പ്പി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന​തി​നാ​യി ഈ ​മാ​സം 16 വ​രെ പാ​ര്‍​ല​മെ​ന്‍റ് മ​ര​വി​പ്പി​ച്ചു. പി​ന്നീ​ട് സ​മ്മ​ര്‍​ദ​ത്തി​നു വ​ഴ​ങ്ങി 14 നു ​പാ​ര്‍​ല​മെ​ന്‍റ് വി​ളി​ച്ചു. ഏ​താ​നും പേ​ര്‍ കാ​ലു​മാ​റി​യെ​ങ്കി​ലും പാ​ര്‍​ല​മെ​ന്‍റി​ല്‍ രാ​ജ​പ​ക്സെ​യ്ക്കു വി​ശ്വാ​സ​വോ​ട്ടു തേ​ടാ​ന്‍ ആ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഈ ​മാ​സം ഒ​മ്ബ​തി​നു സി​രി​സേ​ന പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. 


ജ​നു​വ​രി അ​ഞ്ചി​നു തെ​ര​ഞ്ഞെ​ടു​പ്പും പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു​വ​ര്‍​ഷം കൂ​ടി കാ​ലാ​വ​ധി​യു​ള്ള​പ്പോ​ഴാ​ണു പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 19-ാം ഭേ​ദ​ഗ​തി പ്ര​കാ​രം നാ​ല​ര​വ​ര്‍​ഷ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു മു​ന്പു പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ന്‍ പ്ര​സി​ഡ​ന്‍റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് വി​ശ​ക​ല​ന വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാട്ടി. ​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ര്‍​ല​മെ​ന്‍റി​ന്‍റെ കാ​ലാ​വ​ധി 2020 ഓ​ഗ​സ്റ്റ് വ​രെ​യാ​യി​രു​ന്നു.‌



Share this News Now:
  • Google+
Like(s): 70