13 November, 2018 07:01:26 PM


മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി ആ​ദ്യ ആ​ഴ്ച​യി​ല്‍ ശ​ബ​രി​മ​ല​ ദ​ര്‍​ശ​ന​ത്തി​നെ​ത്തും; നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് തൃ​പ്തി ദേ​ശാ​യി




ദില്ലി: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തുമെ​ന്ന മു​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു വ​നി​താ അ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക തൃ​പ്തി ദേ​ശാ​യി. തീ​രു​മാ​ന​ത്തി​ല്‍​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നും മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി ആ​ദ്യ ആ​ഴ്ച​യി​ല്‍ ത​ന്നെ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​മെ​ന്നും ദേ​ശാ​യി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ന​ട തു​റ​ക്കുമ്പോ ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​മെ​ന്നു തൃ​പ്തി ദേ​ശാ​യി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ഉ​ട​ലെ​ടു​ത്ത സം​ഘ​ര്‍​ഷ​ങ്ങ​ളെ തു​ട​ര്‍​ന്നു യാ​ത്ര മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍​ക്കാ​യി ന​വം​ബ​ര്‍ 17-നാ​ണു ന​ട തു​റ​ക്കു​ക. നേ​ര​ത്തെ, സ്ത്രീ​ക​ള്‍​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്ന ഹാ​ജി അ​ലി ദ​ര്‍​ഗ, ത്രെ​യം​ബ​കേ​ശ്വ​ര്‍ ക്ഷേ​ത്രം, ശ​നി ശി​ഘ്നാ​പു​ര്‍ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​റ്റു സ്ത്രീ​ക​ള്‍​ക്കൊ​പ്പം ദേ​ശാ​യി പ്ര​വേ​ശി​ച്ചി​രു​ന്നു.



Share this News Now:
  • Google+
Like(s): 46