13 November, 2018 04:37:51 AM


വനിതാ ട്വന്‍റി 20 ലോകകപ്പ്‌ ക്രിക്കറ്റ്‌ : രോഹിതിന്‍റെ റെക്കോഡ്‌ തകര്‍ത്ത് മിതാലി



ഗയാന: വനിതാ ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റില്‍ പാകിസ്‌താനെ കീഴടക്കി ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം നേടിയപ്പോള്‍ മിന്നുന്ന റെക്കോഡ്‌ നേട്ടവുമായി ഓപ്പണര്‍ മിതാലി രാജ്‌. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്‌ നേടിയ താരമെന്ന റെക്കോഡാണ്‌ പുരുഷ ടീം ഉപനായകന്‍ രോഹിത്‌ ശര്‍മയില്‍ നിന്നു മിതാലി സ്വന്തമാക്കിയത്‌. പാകിസ്‌താനെതിരെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയോടെയാണ്‌ മിതാലിയുടെ ചരിത്രനേട്ടം. 47 പന്തില്‍ 56 റണ്‍സ്‌ അടിച്ചെടുത്ത മിതാലി തന്റെ റണ്‍സമ്പാദ്യം 2,232ലെത്തിച്ചു.

84 മത്സരങ്ങളില്‍ നിന്നാണ്‌ മിതാലി ഇത്രയും റണ്‍സ്‌ സ്വന്തമാക്കിയത്‌. നേരത്തെ റെക്കോര്‍ഡ്‌ കൈവശം വെച്ചിരുന്ന രോഹിത്‌ ശര്‍മ്മയുടെ അക്കൗണ്ടില്‍ 87 മത്സരങ്ങളില്‍ 2,207 റണ്‍സാണുള്ളത്‌. 62 മത്സരങ്ങളില്‍ നിന്ന്‌ 2,102 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയാണ്‌ മൂന്നാം സ്‌ഥാനത്ത്‌. വിന്‍ഡീസിനെതിരായ പരമ്പരയിലാണ്‌ കോഹ്ലിയെ പിന്തള്ളി രോഹിത്‌ ഒന്നാം സ്‌ഥാനത്തെത്തിയിരുന്നത്‌. മിതാലിയുടെ വെടിക്കെട്ടില്‍ പാക്കിസ്‌ഥാനെ ഇന്ത്യ ഏഴ്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തിയിരുന്നു



Share this News Now:
  • Google+
Like(s): 45