13 November, 2018 04:34:13 AM


ചങ്ങനാശേരിയില്‍ ആറു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്‌പന്നങ്ങളുമായി 3 പേര്‍ പിടിയില്‍



ചങ്ങനാശേരി: ആറു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‌പന്നങ്ങളുമായി മൂന്നുപേര്‍ പോലീസ്‌ പിടിയില്‍. അടൂര്‍ പെരങ്ങനാട്‌ നെല്ലിമുകള്‍ വിളയില്‍ ജയകുമാര്‍(42), കോഴഞ്ചേരി മുല്ലപ്പുഴശേരി ഇലന്തൂര്‍ പതാലില്‍വീട്ടില്‍ പ്രശാന്ത്‌(കുട്ടച്ചന്‍ 31), കൊല്ലം പുനലൂര്‍ മൂസാവരി ഷീജാ മന്‍സിലില്‍ നൗഫല്‍(44)എന്നിവരാണ്‌ ജില്ലാപോലീസ്‌ മേധാവി ഹരിശങ്കറിന്റെ കീഴിലുള്ള ഗുണ്ടാവിരുദ്ധ ടീമിന്റെ പിടിയിലായത്‌.

തെങ്കാശിയില്‍നിന്നും പുകയില ഉല്‌പന്നങ്ങള്‍ വാങ്ങി ജയകുമാറിന്റെ വീടിനോടുചേര്‍ന്നുള്ള ഗോഡൗണില്‍ സൂക്ഷിച്ച്‌ വിവിധ ജില്ലകളിലേക്കും ആവശ്യക്കാര്‍ക്കും വിതരണം ചെയ്യുക യായിരുന്നു പതിവ്‌. ജില്ലയില്‍ വിലകൂടിയ കാറുകളിലെത്തി നിരോധിത പുകയില ഉല്‌പന്നങ്ങള്‍ വില്‍ക്കുന്നതായി ജില്ലാപോലീസ്‌ മേധാവിക്കു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ചങ്ങനാശേരി ഡിവൈ.എസ്‌.പി. എസ്‌.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഗുണ്ടാവിരുദ്ധ വിഭാഗം നടത്തിയ അന്വേഷണ ത്തിലാണ്‌ ഇവര്‍ പിടിയിലായത്‌.

കോട്ടയത്തേയ്‌ക്ക്‌ സാധനങ്ങളുമായി വരുന്ന വഴി ചങ്ങനാശേരിയില്‍നിന്നാണ്‌ ഇവരെ പിടികൂടിയത്‌. പിടികൂടുന്ന സമയത്ത്‌ രണ്ടു കാറുകളിലായി പത്തു ചാക്ക്‌ നിരോധിത പുകയില ഉല്‌പന്നങ്ങളുണ്ടായിരുന്നു. കാറുകള്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. പിടിയിലായ ജയകുമാര്‍ നിരവധി അബ്‌കാരികേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ്‌. ഇവരുടെ ഇടപാടുകളില്‍ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്‌ നൗഫല്‍.

അറസ്‌റ്റിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഡി.വൈ.എസ്‌.പി.എസ്‌.സുരേഷ്‌കുമാര്‍, സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ കെ.പി.വിനോദ്‌, എസ്‌.ഐ.എം.ജെ.അഭിലാഷ്‌, ഗുണ്ടാവിരുദ്ധ സ്‌ക്വാഡ്‌ അംഗങ്ങളായ കെ.കെ.റജി, പ്രദീപ്‌ലാല്‍, അന്‍സാരി, പ്രതീഷ്‌രാജ്‌, രജനീഷ്‌, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌




Share this News Now:
  • Google+
Like(s): 50