12 November, 2018 10:07:48 PM


ഏറ്റുമാനൂരില്‍ ബൈക്ക് ടോറസ് ലോറിയിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്

തലയോലപറമ്പ് പൊതി സ്വദേശികളായ ആല്‍ബര്‍ട്ട്, ബിബിന്‍രാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്



ഏറ്റുമാനൂര്‍: എം.സി.റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനില്‍ ബൈക്ക് ടോറസ് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. തലയോലപറമ്പ് പൊതി സ്വദേശികളായ ആല്‍ബര്‍ട്ട് (20), ബിബിന്‍രാജ് (19) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബര്‍ട്ടിനെ തീവ്രപരിചരണ വിഭാഗത്തിലേയക്ക് മാറ്റി.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വന്ന ബൈക്ക് യാത്രക്കാര്‍ എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. ബൈക്കിന്‍റെ മുന്‍ഭാഗം ലോറിയ്ക്കടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. കോട്ടയം ഭാഗത്തുനിന്നും വന്ന സ്വകാര്യബസ് പുതിയ ഗതാഗതപരിഷ്കാരത്തിന്‍റെ ഭാഗമായി പാറോലിക്കല്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ പിന്നാലെയായിരുന്നു അപകടം. ബസ് തിരിയവെ പിന്നാലെയെത്തിയ ബൈക്ക് ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും വന്ന ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. 



Share this News Now:
  • Google+
Like(s): 215