12 November, 2018 08:44:42 AM


ലണ്ടനിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിൽ മോഷണം: 3 കൃഷ്ണ വിഗ്രഹങ്ങൾ കളവുപോയി




ലണ്ടൻ: വടക്കൻ ലണ്ടനിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിൽനിന്ന് മൂന്നു കൃഷ്ണവിഗ്രഹങ്ങൾ മോഷണം പോയി. 1970കളില്‍ നിർമിച്ചതാണ് ഈ വിഗ്രഹങ്ങൾ. വെള്ളിയാഴ്ച ക്ഷേത്രത്തിൽ ദീപാവലി ആഘോഷങ്ങൾ നടന്നിരുന്നു. ഇതിനുശേഷമാണ് വിഗ്രഹങ്ങൾ കളവ് പോയത്.

വിഗ്രഹങ്ങൾ മോഷണം പോയെന്ന്‌ അറിഞ്ഞയുടനെ പോലീസിനെ വിവരം അറിയിച്ചതായും അവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചതായും ക്ഷേത്രം അധികൃതർ അറിയിച്ചു. വെങ്കലത്തിൽ നിർമിച്ച വിഗ്രഹങ്ങള്‍ മോഷ്ടാക്കൾ സ്വർണമാണെന്ന്‌ തെറ്റിദ്ധരിച്ച് കൊണ്ടുപോയതാകാമെന്നാണ് കരുതുന്നത്.



Share this News Now:
  • Google+
Like(s): 89