11 November, 2018 01:11:50 PM


കുവൈത്തിൽ മഴക്കെടുതി; പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അൽ റൂമി രാജിവച്ചു

മഴയിൽ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് രാജി



കുവൈറ്റ് സിറ്റി: കുവൈത്തിൽ മഴക്കെടുതിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അൽ റൂമി രാജിവച്ചു. ഒരാഴ്ചക്കിടെ രണ്ടു തവണയായി ഉണ്ടായ മഴയിൽ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് രാജി. കുവൈത്തിന്‍റെ പല മേഖലകളിലും ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്ത് വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.



Share this News Now:
  • Google+
Like(s): 52