Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

11 November, 2018 11:24:58 AM


കോഴിക്കോട് മുക്കം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് - യുഡിഎഫ് സംഘർഷം

സംഘര്‍ഷം കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നെന്ന ആരോപണത്തെതുടര്‍ന്ന്; പോലീസ് ലാത്തിവീശി



കോഴിക്കോട്: കോഴിക്കോട് മുക്കം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് - യുഡിഎഫ്  പ്രവർത്തകർ തമ്മില്‍ സംഘർഷം. രാവിലെ എട്ടുമണിയോടെ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നെന്ന് എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം ആരോപിക്കുകയായിരുന്നു. വാക്കേറ്റം സംഘര്‍ഷത്തിലേക്ക് എത്തിയതോടെ പൊലീസ് ലാത്തി വീശി.

മുപ്പത് വര്‍ഷമായി യുഡിഎഫാണ് കോഴിക്കോട്ടെ മുക്കം സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് തെരഞ്ഞടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഫലം പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.



Share this News Now:
  • Google+
Like(s): 174