10 November, 2018 11:16:04 PM


ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ നേര്‍ച്ചയിടരുത് - പി.സി.ജോര്‍ജ്

ഐജി ഒരു യുവതിയെ കെട്ടിപിടിച്ച് വലിച്ചോണ്ടു പോകുന്ന കാഴ്ചവരെ നമ്മള്‍ കണ്ടു




ഏറ്റുമാനൂര്‍: കേരളത്തിലെ ദൈവവിശ്വാസികളായ ജനങ്ങളോട് പിണറായി സര്‍ക്കാര്‍ കാട്ടുന്ന നീതികേട് പൊറുക്കാനാവില്ലെന്നും വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ഭക്തര്‍ പിന്മാറ്റുമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും നിലപാടുകളില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ ആരും നേര്‍ച്ച ഇടരുതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ശബരിമല ആചാരസംരക്ഷണസമിതി നടത്തുന്ന അയ്യപ്പജ്യോതി പ്രയാണയാത്രയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കിയ ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്യമായി ജീവിക്കുന്ന വിശ്വാസിയായ ഒരു യുവതി പോലും അയ്യപ്പസന്നിധിയില്‍ എത്താന്‍ ശ്രമിച്ചിട്ടില്ല. മൂവായിരത്തോളം പോലീസുകാര്‍ക്കിടയില്‍ പോലീസ് വേഷം അണിയിച്ച് ഐജി ഒരു യുവതിയെ കെട്ടിപിടിച്ച് വലിച്ചോണ്ടുപോകുന്ന കാഴ്ചവരെ നമ്മള്‍ കണ്ടു. ഈ കാട്ടികൂട്ടുന്നതൊക്കെ ഏത് നിയമത്തിന്‍റെ ഭാഗമാണെന്നും പി.സി.ജോര്‍ജ് ചോദിച്ചു. പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി പ്രസിഡന്‍റ് പി.ജി.ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി നാരായണ വര്‍മ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Share this News Now:
  • Google+
Like(s): 121