10 November, 2018 10:56:53 PM


ബസ് കാത്ത് നിന്ന സ്ത്രീകള്‍ക്കു നേരെ ലൈംഗിക'ക്രീയ'കള്‍; തിരൂരില്‍ യുവാവ് പിടിയില്‍



തിരൂര്‍: സ്ത്രീകള്‍ക്കു നേരെ ലൈംഗികചേഷ്ടകള്‍ കാട്ടിയ യുവാവ് പോലീസ് പിടിയില്‍. വെങ്ങാനൂര്‍ സ്വദേശി തയ്യില്‍ സക്കറിയയാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്ന സ്ത്രീകള്‍ക്കു നേരെയാണ് അതിക്രമം നടത്തിയത്. കാത്തിരിപ്പ് കേന്ദത്തിന് ശേഷം സമീപം ഓട്ടോറിക്ഷ നിര്‍ത്തിയിട്ട ശേഷം വാഹനത്തിനുള്ളിലിരുന്ന് മുണ്ട് മാറ്റി 'കൈക്രീയ' നടത്തുകയായിരുന്നു.



സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാരില്‍ ചിലര്‍ ഇയാളുടെ 'ക്രീയകള്‍' മൊബൈലില്‍ പകര്‍ത്തിയിരുന്നു. സ്ഥലത്തെത്തിയ തിരൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഓട്ടോയില്‍ നിന്നും മദ്യവും കണ്ടെടുത്തു.



Share this News Now:
  • Google+
Like(s): 693