10 November, 2018 11:27:49 AM


റോബർട്ട് സ്റ്റീവാർട്ടിന് അടിച്ചത് ഒന്നല്ല മൂന്ന് ലോട്ടറികള്‍, ഭാഗ്യം വന്നപ്പോള്‍ ഒന്നിച്ച് വന്നു

സ്ക്രാച്ച് കാർഡ് ലോട്ടറിയുടെ ജാക്പോട്ട് സമ്മാനമായിരുന്നു അത്



അമേരിക്ക: റോബർട്ട് സ്റ്റീവാർട്ട് മൂന്നു തവണ ലോട്ടറി എടുത്തു. ആദ്യത്തെ ലോട്ടറിക്ക് തന്നെ അടിച്ചത് ബംബര്‍. എന്നാപ്പിന്നെ രണ്ടെണ്ണം കൂടി എടുത്ത റോബർട്ട് സ്റ്റീവാർട്ടിന്‍റെ കണക്കു കൂട്ടലെല്ലാം തെറ്റി. അടിച്ചു, ഒന്നല്ല മൂന്നു ലോട്ടറിയും. അമേരിക്കയിലെ ന്യൂ ജഴ്സിയില്‍  കെട്ടിട മേഖലയിൽ ഡ്രൈവറായി വിരമിച്ച ആളാണ് റോബർട്ട് സ്റ്റീവാർട്ട്. ആഗസ്റ്റ് മാസത്തില്‍ ആദ്യ ലോട്ടറിയില്‍ റോബർട്ട് സ്റ്റീവാർട്ടിന് കിട്ടിയത് വെറും അഞ്ച് മില്യൻ ഡോളറായിരുന്നു. അതായത് 36 കോടിയ്ക്ക് മുകളിൽ വരുന്ന ഇന്ത്യന്‍ രൂപ. സ്ക്രാച്ച് കാർഡ് ലോട്ടറിയുടെ ജാക്പോട്ട് സമ്മാനമായിരുന്നു അത്. 


ആവേശം ചോരാതെ റിസള്‍ട്ട് അറിഞ്ഞ ഉടനെ കടയില്‍ ചെന്ന റോബർട്ട് സ്റ്റീവാർട്ട് രണ്ട് ടിക്കറ്റുകള്‍ കൂടി എടുത്തു. രണ്ടിനും കിട്ടി സമ്മനം. ആദ്യത്തേതിന് 500 ഡോളര്‍. രണ്ടാമത്തേതിന് 100 ഡോളര്‍. അവസാന ടിക്കറ്റുകള്‍ക്ക് ചെറിയ തുകയാണ് കിട്ടിയതെങ്കിലും സ്റ്റീവാർട്ടിന്‍റെ ഭാഗ്യം നാട്ടില്‍ പാട്ടായി. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ന്യൂ ജഴ്സി ലോട്ടറി വാര്‍ത്ത പുറത്തുവിട്ടത്. ഇതിനു മുൻപ് ഒരിക്കൽ 2500 ഡോളർ സ്റ്റീവാർട്ടിന് സമ്മാനമായി ലഭിച്ചിരുന്നു. സമ്മാനമായി ലഭിച്ച തുക കൊണ്ട് കുടുംബാംഗങ്ങളെയും കൂട്ടുകാരെയും സഹായിക്കാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം.



Share this News Now:
  • Google+
Like(s): 54