Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

09 November, 2018 10:07:15 PM


നട അടയ്ക്കുന്നതിന് ആരോടും അഭിപ്രായം തേടിയിട്ടില്ല: ശ്രീധരന്‍ പിള്ളയെ തള്ളി തന്ത്രിയുടെ വിശദീകരണം



തിരുവനന്തപുരം: ആചാരലംഘനമുണ്ടായാല്‍ ശബരിമല നട അടയ്ക്കുന്നതിനെപ്പറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. ദേവസ്വം ബോര്‍ഡിനു നല്‍കിയ വിശദീകരണത്തിലാണ് കണ്ഠര് രാജീവര് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ശ്രീധരന്‍ പിള്ളയുടെ വിവാദ വെളിപ്പെടുത്തലില്‍ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.


കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുന്നതിനെപ്പറ്റി തന്ത്രി തന്നോട് ആലോചിച്ചതായി ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്. തുടര്‍ന്ന് താനുമായി കുടിയാലോചന നടത്തിയതിനു ശേഷമാണ് നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്നും അദേഹം വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തലുകള്‍ ദേവസ്വം ബോര്‍ഡിന് എഴുതി നല്‍കിയ വിശദീകരണത്തിലാണ് അദേഹം നിഷേധിച്ചത്.



Share this News Now:
  • Google+
Like(s): 89