Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

09 November, 2018 01:05:10 PM


സംസ്ഥാനത്തെ നടുക്കിയ എ.ടി.എം. കവര്‍ച്ചാ പരമ്പരയിലെ പ്രതികൾ ഏറ്റുമാനൂരിൽ

കവര്‍ച്ച നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവില്‍ഏറ്റുമാനൂര്‍: സംസ്ഥാനത്തെ നടുക്കിയ എ.ടി.എം. കവര്‍ച്ചക്കേസില്‍ പിടിയിലായവരില്‍ രണ്ട് പേരെ തെളിവെടുപ്പിനും ചെദ്യം ചെയ്യലിനുമായി കോട്ടയത്തെത്തിച്ചു. മോഷണസംഘത്തിലെ പ്രധാനി രാജസ്ഥാന്‍ ഭരത്പൂര്‍ സ്വദേശി നസിംഖാന്‍ (24), ഒട്ടേറെ കേസുകളില്‍ പ്രതിയായ പപ്പിസിംഗ് (32), ഹരിയാന മേവട്ട് സ്വദേശി ഹനീഫ് (37) എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഹനീഫ്, നസിംഖാന്‍ എന്നിവരെയാണ് ഏറ്റുമാനൂരില്‍ കൊണ്ടുവന്നത്. കേരളത്തിലെ വിവിധ ബാങ്കുകളുടെ എടിഎം കൗണ്ടറുകളുടെ സുരക്ഷാവീഴ്ച മുതലെടുത്ത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലാണ് സംഘം കവര്‍ച്ച നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ജില്ലാ പോലീസിന്റെ അത്യാധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലാണ് ഇന്നലെ ഇവരെ ചോദ്യം ചെയ്തത്. 

രാജ്യത്തെ 16 എ.ടി.എമ്മില്‍ കവര്‍ച്ച നടത്തിയിട്ടുള്ള പ്രതിയാണ് പപ്പി സിങ്. വാഹനമോഷണക്കേസില്‍ ഡല്‍ഹിയില്‍ അടുത്തയിടെ പിടിയിലായ ഇയാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. അന്വേഷണസംഘം രാജസ്ഥാനിലെത്തിയപ്പോഴാണ് പപ്പി സിങ് പിടിയിലായ വിവരമറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം രാജസ്ഥാന്‍ പോലീസിന്റെ സഹകരണത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ മാസം 12-നു പുലര്‍ച്ചെ ഇരുമ്പനത്തും കൊരട്ടിയിലുമാണ് എ.ടി.എം. തകര്‍ത്ത് സംഘം 35 ലക്ഷത്തിന്റെ കവര്‍ച്ച നടത്തിയത്. കോട്ടയം ജില്ലയിലെ വെമ്പള്ളിയിലും മോനിപ്പള്ളിയിലുമുള്ള എ.ടി.എം കൗണ്ടറുകളിലും മോഷണശ്രമം നടന്നിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലേറെ ഫോണ്‍ കോളുകളാണ് സൈബര്‍ സെല്‍ പരിശോധിച്ചതത്രേ. മോഷണ സംഘത്തിലെ ഒരാളുടെ ഫോണ്‍ രേഖകളാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായതെന്നാണു സൂചന. കോട്ടയം മുതല്‍ ചാലക്കുടി വരെയുള്ള പ്രദേശങ്ങളിലെ ടവറുകള്‍ കേന്ദ്രീകരിച്ചാണ് ഫോണ്‍വിളികള്‍ നിരീക്ഷിച്ചത്. അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന  കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖറെയുടെയും കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, കൊച്ചി കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവരുടെയും നിര്‍ദേശപ്രകാരമായിരുന്നു സൈബര്‍ സെല്ലിന്റെ നിരീക്ഷണം. 200 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച അന്വേഷണസംഘം അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന കേന്ദ്രങ്ങളിളും 267 ലോഡ്ജുകളിലും പരിശോധന നടത്തി.അന്യസംസ്ഥാനങ്ങളില്‍ നിന്നും വാഹനങ്ങള്‍ കയറ്റിവരുന്ന ട്രക്കുകളില്‍ ഡ്രൈവര്‍മാരായി ജോലിചെയ്തിരുന്ന പ്രതികള്‍ എടിഎം  കവര്‍ച്ചയില്‍ വൈദഗ്ധ്യമുള്ള രാജസ്ഥാന്‍ സ്വദേശിയായ പപ്പിസിംഗ്, ഹരിയാന മേവട്ട് സ്വദേശിയായ ഹനീഫ് അബ്ദുള്‍ മജീദ് എന്നിവരുടെ സഹായത്തോടെ യാണ് സംസ്ഥാനത്തെ നടുക്കിയ കൊള്ള നടത്തിയത്. ഒക്ടോബര്‍ 11-ാം തീയതി ചിങ്ങവനം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പെട്ട മണിപ്പുഴയിലെ വെയ്ബ്രിഡ്ജില്‍ പാര്‍ക്കു ചെയ്തിരുന്ന പിക്കപ്പ് വാന്‍ മോഷ്ടിച്ച് കോട്ടയത്ത് വെമ്പള്ളി, മോനിപ്പള്ളി എന്നിവിടങ്ങളിലെ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ട അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തില്‍പെട്ട മൂന്നംഗങ്ങള്‍ പിടിയിലായത്. 

മണിപ്പുഴയില്‍ നിന്നും പിക്കപ്പ് വാന്‍ മോഷ്ടിച്ച സംഘം കുറവിലങ്ങാട്, തൃപ്പൂണിത്തുറ, കളമശ്ശേരി, കൊരട്ടി എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തി. ഒറ്റ രാത്രിയില്‍ തന്നെ 35 ലക്ഷത്തോളം കവര്‍ന്ന സംഘം വാഹനം കൊരട്ടിയില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോകുകയായിരുന്നു. മേവട്ട് സ്വദേശികളായ ചില ചരക്കുലോറി ഡ്രൈവര്‍മാരുടെ സഹായവും കവര്‍ച്ചക്കാര്‍ക്കു ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കരുതുന്നുണ്ട്. പ്രതികള്‍ സ്വന്തം നാട്ടിലെ സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. അന്വേഷണസംഘം ഹരിയാനയിലെ ഷിക്കര്‍പൂരില്‍ ആഴ്ചകളായി തുടര്‍ന്ന ശേഷമാണ് പ്രതികളുമായി കേരളത്തിലേക്കു തിരിച്ചത്. 

ഫോണ്‍ നമ്പറിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഭരത്പുര്‍ സ്വദേശിയായ പ്രതി നസീംഖാനിലെത്തിച്ചത്.  അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കര്‍ണ്ണാടകയിലെ കോലാര്‍, ഹരിയാനയിലെ മേവട്ട്, ഡല്‍ഹി, രാജസ്ഥാനിലെ ഭരത്പൂര്‍, ഉത്തര്‍പ്രദേശിലെ മഥുര തുടങ്ങിയ പ്രദേശങ്ങളില്‍ ആഴ്ചകളോളം താമസിച്ച് അന്വേഷണം നടത്തിയതിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്യാനായത്.   

ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി. എസ്. സുരേഷ് കുമാറിന്റെയും 25 അംഗ പ്രത്യേക അന്വേഷണ സംഘാംഗങ്ങളുടെയും  കൂട്ടായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ കേരളത്തിലെത്തിച്ച് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ ഉത്തമദാസ്, കോട്ടയം ഈസ്റ്റ് എസ്.ഐ. റനീഷ്, ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡില്‍പെട്ട എ.എസ്.ഐ. കെ.കെ. റജി, അജിത് എസ്., അനസ്, ദിനില്‍, കോട്ടയം സൈബര്‍ സെല്ലിലെ മനോജ് കുമാര്‍ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.


Share this News Now:
  • Google+
Like(s): 456