Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

09 November, 2018 11:40:03 AM


സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി യുവതിയെ കൊലപ്പെടുത്തി; മുൻ ഭർത്താവ് അറസ്റ്റിൽ

ജാർഖണ്ഡിലെ ജംതാര ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം



ജാർഖണ്ഡ്: മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതി മരിച്ചു. ജാർഖണ്ഡിലെ ജംതാര ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. കേസിൽ യുവതിയുടെ മുൻ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ചെയ്തു.


ബുധനാഴ്ച രാത്രി കാളി പൂജയോടനുബന്ധിച്ച് നടക്കുന്ന നാടകം കാണാൻ വേണ്ടി പോയതായിരുന്നു യുവതി. നാടകം കഴിഞ്ഞ് മടങ്ങി വരുന്ന വഴി  മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലം പ്രയോഗിച്ച് ഗ്രാമത്തിലെ ആഴൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോകുകയും ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബി എൻ സിങ് വ്യക്തമാക്കി.   
  
പിറ്റേ ദിവസം രാവിലെ യുവതിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. തുടർന്ന് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ നാട്ടുകാര്‍ ജംതാര സദർ ഹോസ്പിറ്റൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.  



Share this News Now:
  • Google+
Like(s): 146