09 November, 2018 09:03:40 AM


പട്ടേൽ പ്രതിമ; കരുത്ത് അളന്നത് തിരുവനന്തപുരത്ത് കിൻഫ്ര പാർക്കിലെ ലാബിൽ

മുംബൈയിൽ വരാനിരിക്കുന്ന ഛത്രപതി ശിവജി പ്രതിമയുടെ കരുത്തും ഇതേ ലാബിലാണ് പരിശോധിക്കുന്നത്



തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേൽ പ്രതിമയുടെ കരുത്ത് അളന്നത് തിരുവനന്തപുരത്തെ ലാബിൽ. ആര്‍ ഡബ്ല്യു ഡി ഐ എന്ന കാനഡ ആസ്ഥാനമായ കമ്പനിയുടെ കിൻഫ്ര പാർക്കിലെ വിൻഡ് ടണൽ ലാബിലാണ് പ്രതിമയുടെ പരിശോധന നടന്നത്. 

ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സർദാർ വല്ലഭായ് പട്ടേലിന്റെ 182 അടി ഉയരമുള്ള പ്രതിമയുടെ കരുത്താണ് പ്രതിമ സ്ഥാപിക്കുന്നതിന് മാസങ്ങൾക്ക് മുന്നേ ഈ ലാബില്‍ പരിശോധിച്ചത്. പ്രതിമയുടെ ത്രീമാനരൂപം ഉണ്ടാക്കിയ ശേഷം, കറങ്ങുന്ന പ്രതലത്തിൽ വച്ച് കാറ്റടിച്ചാണ് കരുത്ത് അളക്കുന്നത്. പ്രതിമയുടെ ഓരോ ഭാഗത്തും കാറ്റടിക്കുമ്പോള്‍ എത്രമാത്രം മർദം ഉണ്ടാകുമെന്ന് ആദ്യം കണ്ടെത്തണം. ഇതിനനുസരിച്ചായിരിക്കണം രൂപകൽപ്പന. 

120 മീറ്ററിൽ കൂടുതലുള്ള എല്ലാ കെട്ടിടങ്ങൾക്കും പ്രതിമകൾക്കും വിൻഡ് ടണൽ ടെസ്റ്റ് നടത്തണമെന്നാണ് നിബന്ധന. ബുർജ് ഖലീഫ ഉൾപെടെ നിരവധി കെട്ടിടങ്ങളുടെ കരുത്ത് അളന്നത് ആര്‍ ഡബ്ല്യു ഡി ഐ കമ്പനിയാണ്. മുംബൈയിൽ വരാനിരിക്കുന്ന ഛത്രപതി ശിവജി പ്രതിമയുടെ കാറ്റിനെ പ്രതിരോധിക്കാനുള്ള കരുത്ത് ഇതേ ലാബിൽ തന്നെയാണ് പരിശോധിക്കുന്നത്.



Share this News Now:
  • Google+
Like(s): 20