05 March, 2016 03:38:02 PM


കോട്ടയ്ക്കല്‍ ലൈംഗിക പീഡനം : പണത്തിന് വേണ്ടി മാതാവ് പെണ്‍മക്കളെ അനാശാസ്യത്തിന് വിട്ടു




മലപ്പുറം : കോട്ടയ്ക്കല്‍ പടപ്പറമ്പില്‍ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുന്നതായും കൊളത്തൂര്‍ പോലീസ് അറിയിച്ചു. പതിനൊന്നും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായവര്‍.

പണത്തിന് വേണ്ടി സ്കൂളില്‍ വിടാതെ കുട്ടികളെ മാതാവ് അനാശ്യാസ്യത്തിന് വിടുകയായിരുന്നു. പിതാവ് ഇവരെ മൂന്നാമത് വിവാഹം കഴിച്ചതാണത്രേ. പതിമൂന്നുകാരി രണ്ടുമാസം ഗര്‍ഭിണിയാണ്. രഹസ്യവിളിയുടെ അടിസ്ഥാനത്തില്‍ കുട്ടികളിലെ വീട്ടിലും സ്കൂളിലും ചൈല്‍ഡ് ലൈന്‍ സംഘം അന്വേഷണം നടത്തിയപ്പോഴാണ് വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. 

പ്രതികളായ കുട്ടികളുടെ മാതാവ്, തിരൂര്‍ സ്വദേശിയായ സഫീര്‍ (18), ജയ്സല്‍ (19), എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു വ്യാപാരി ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K