05 March, 2016 03:26:35 PM


7 ലക്ഷം വിലമതിക്കുന്ന 500 കിലോ ചന്ദനതടിയുമായി നാല്‍വര്‍സംഘം അറസ്റ്റില്‍



കരുനാഗപ്പള്ളി : വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ചെടുത്ത ചന്ദനത്തടിയുമായി നാല്‍വര്‍സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 500 കിലോ ചന്ദനത്തടിയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. 7 ലക്ഷം രൂപയോളം വിലവരും. 

കരുനാഗപ്പള്ലി തൊടിയൂര്‍ പുലിയൂര്‍ വഞ്ചി തെക്ക് സ്വദേശികളായ കവറാട്ടുതറയില്‍ ഷെമീര്‍ (22), തോപ്പില്‍ വീട്ടില്‍ അനസ് (24), പുന്തല തെക്കതില്‍ അജ്മല്‍ (19), കാട്ടയ്യത്ത് കിഴക്കതില്‍ നൗഷാദ് (42) എന്നിവരാണ് അറസ്റ്റിലായത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K