08 November, 2018 09:02:48 PM


ഫാര്‍മസിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം

വാക്-ഇന്‍- ഇന്‍റര്‍വ്യൂ നവംബര്‍ 15, 16 തീയതികളില്‍


കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ആയുഷ് ഫണ്ട് മുഖേന ഫാര്‍മസിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐഎസ്എം)  വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ഗവ. അംഗീകാരമുളള ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിംഗ് കോഴ്‌സ് (ഡയറക്ടര്‍ ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്) യോഗ്യതയുളളവര്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നവംബര്‍ 15 രാവിലെ 10.30നും ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി യോഗ്യതയുളളവര്‍ എക്‌സ്‌റേ ടെക്‌നീഷ്യന്‍ തസ്തികയിലേക്കും നവംബര്‍ 16 രാവിലെ 11 നും  നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും ഫോട്ടോ, ആധാര്‍കാര്‍ഡ് എന്നിവയും ഹാജരാക്കണം. ഫോണ്‍: 0481 2568118 



Share this News Now:
  • Google+
Like(s): 26