08 November, 2018 08:36:32 PM


ശിശുദിനാഘോഷം: വിദ്യാര്‍ത്ഥികള്‍ക്കായി കലാസാഹിത്യ മത്സരങ്ങള്‍ 13ന് ഏറ്റുമാനൂരില്‍

മലയാള പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന എല്‍.പി വിദ്യാര്‍ത്ഥി കുട്ടികളുടെ പ്രധാനമന്ത്രിയാവും




കോട്ടയം: ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി വിദ്യാര്‍ത്ഥികള്‍ക്കായി കലാസാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. നവംബര്‍ 13 രാവിലെ  ഒന്‍പത് മുതല്‍ അഞ്ച് വരെ ഏറ്റുമാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ലളിതഗാനം, ദേശഭക്തിഗാനം, മലയാളം കവിതാലാപനം, ഇംഗ്ലീഷ് - മലയാളം പ്രസംഗം, ഇംഗ്ലീഷ് - മലയാളം ലേഖനം, ചിത്രരചന  എന്നീ ഇനങ്ങളില്‍ എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്കാണ്  മത്സരം. നേഴ്‌സറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി അഭിനയഗാനം, ചിത്രരചന മത്സരങ്ങള്‍ നടത്തും. നവോത്ഥാനം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ എല്‍.പി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രസംഗം മത്സരം നടത്തും.

യു.പി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഞ്ച് മിനിറ്റ് മുമ്പ് പ്രസംഗ വിഷയം നല്‍കും. മലയാള പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന എല്‍.പി വിദ്യാര്‍ത്ഥി കുട്ടികളുടെ പ്രധാനമന്ത്രിയും രണ്ടാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥി സ്പീക്കറുമായിരിക്കും. യു.പി വിഭാഗം മലയാള പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥി പ്രസിഡന്റുമായിരിക്കും. റാലിയില്‍ ദൃശ്യഭംഗി, പങ്കാളിത്തം, ഫ്‌ളോട്ട് എന്നിവ മികച്ച രീതിയില്‍ ഒരുക്കുന്ന സ്‌കൂളിന് സമ്മാനം നല്‍കും. ചിത്രരചനാ മത്സരത്തിനാവശ്യമായ സാധനസാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ കൊണ്ടു വരണം. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ പ്രഥമ അധ്യാപകന്‍റെ സാക്ഷ്യപത്രം കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447135605 



Share this News Now:
  • Google+
Like(s): 121