08 November, 2018 01:52:59 PM


ചുംബനസമരം നടത്തണമെന്ന് പറയുന്നത് പോലെ ശബരിമലയിൽ കയറണമെന്ന് പറയരുത്: ആർ. ബാലകൃഷ്ണ പിള്ള

പരമ്പരാഗതമായ വിശ്വാസങ്ങളും ആചാരങ്ങളും മാറ്റരുത്, അവ പരിരക്ഷിക്കപ്പെടണം



കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ പരമ്പരാഗതമായ വിശ്വാസങ്ങളും ആചാരങ്ങളും മാറ്റരുതെന്നും അവ പരിരക്ഷിക്കണമെന്നും കേരളകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള.


ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് പലരും ശ്രമിക്കുന്നതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. ചുംബനസമരം നടത്താൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് പോലെ ശബരിമലയിൽ കയറണമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. എൻ.എസ്.എസ് കരയോഗങ്ങൾക്കെതിരായ ആക്രമണങ്ങൾ നടത്തിയത് ആർ.എസ്.എസ്. ആണെന്ന് മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞത്‌ അദ്ദേഹത്തിന് ഔദ്യോഗികമായി വിവരം കിട്ടിയത്‌ കൊണ്ടവമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.



Share this News Now:
  • Google+
Like(s): 11