08 November, 2018 11:13:07 AM


ഓഖി ദുരിതാശ്വാസം: ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായം

ഓഖി ദുരന്തത്തില്‍ ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്ക് 2.042 കോടി രൂപയുടെ പ്രത്യേക പാക്കേജ്



തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്ക് 2.042 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കും. 458 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ പാക്കേജിന്‍റെ ഗുണം ലഭിക്കും. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് പാക്കേജിനുള്ള ഫണ്ട് അനുവദിച്ചത്. 


ജില്ലാ കലക്ടർ അധ്യക്ഷനായ സമിതി നേരത്തെ അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ധനസഹായം. ഈ പാക്കേജ് പ്രകാരം 15,000 മുതൽ 50,000 രൂപ വരെ ധനസഹായം ലഭ്യമാക്കും. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.



Share this News Now:
  • Google+
Like(s): 30