07 November, 2018 11:42:28 PM


കാണക്കാരി ഹരിസ് സൗണ്ട്സ് ഉടമ ഹരിഹരന്‍പിള്ള അന്തരിച്ചു

സംസ്കാരം വെള്ളിയാഴ്ച 1ന് വീട്ടുവളപ്പിൽ



ഏറ്റുമാനൂര്‍: പടിഞ്ഞാറെനട അമ്മന്‍ കോവില്‍ റോഡ് ശ്രീകൈലാസില്‍ (പഴമയില്‍) പരേതനായ ചെല്ലപ്പന്‍ പിള്ളയുടെ മകന്‍ കെ.സി.ഹരിഹരന്‍പിള്ള (60) അന്തരിച്ചു. കാണക്കാരി ഹരിസ് സൗണ്ട്സ് ഉടമയും സൗണ്ട്സ് ആന്‍റ് ഇലുമിനേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ സ്ഥാപക ജില്ലാ സെക്രട്ടറിയുമാണ്. ഭാര്യ: തൊടുപുഴ കാഞ്ഞാര്‍ പുളിക്കല്‍ കുടുംബാംഗം ജയശ്രീ. മക്കള്‍: അര്‍ജുന്‍ എച്ച് പിള്ള, അപര്‍ണ എച്ച് പിള്ള, മരുമകന്‍: ജയിംസ് (ചേര്‍ത്തല). സംസ്കാരം വെള്ളിയാഴ്ച  ഒന്നിന് വീട്ടുവളപ്പിൽ.



Share this News Now:
  • Google+
Like(s): 171