07 November, 2018 04:53:20 PM


മൂന്നാമതൊരു കുഞ്ഞുണ്ടായാല്‍ സര്‍ക്കാര്‍ വക കൃഷിഭൂമിയും ലക്ഷങ്ങളുടെ വായ്പയും

ഇറ്റലിയില്‍ മൂന്നാമത് കുഞ്ഞുണ്ടായാല്‍ വന്‍ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു



റോം: 'നാം രണ്ട് നമുക്ക് രണ്ട്', 'നാം രണ്ട് നമുക്ക് ഒന്ന്' എന്നിങ്ങനെ ജനസംഖ്യ കൂടുന്നതിനനുസരിച്ച് പോളിസികള്‍ മാറ്റുകയാണ് ഭാരതം. അതേ സമയം ഇറ്റലിയില്‍ മൂന്നാമത് കുഞ്ഞുണ്ടായാല്‍ വന്‍ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു. ജനനനിരക്ക് വളരെ താഴ്ന്നുപോയതിനാലാണ് പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്ത് വരുന്നത്. കുഞ്ഞുങ്ങള്‍ക്ക് ആനുകൂല്യങ്ങളില്ലാത്തതും, തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഇല്ലാത്തതുമെല്ലാം ജനനനിരക്ക് കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.


മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ സര്‍ക്കാര്‍ കൃഷിഭൂമി നല്‍കുമെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃഷി ചെയ്യാതെ കിടക്കുന്ന നിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ കൂടി ഈ വാഗ്ദാനം ഉപകരിക്കുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. 2019നും 2022നും ഇടയില്‍ മൂന്നാമതൊരു കുഞ്ഞുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് കൃഷിഭൂമി നല്‍കും. 20 വര്‍ഷമാണ് ഇതിന്‍റെ കാലാവധി. അതുപോലെ തന്നെ പതിനാറ് ലക്ഷത്തോളം രൂപ പലിശരഹിതവായ്പയും ലഭിക്കും. കൃഷിസ്ഥലങ്ങളുടെ തൊട്ടടുത്ത് വീട് വയ്ക്കാനാണ് ഈ വായ്പ നല്‍കുന്നത്. പുതിയ പദ്ധതികള്‍ ഫലം കാണുമെന്നാണ്  സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 



Share this News Now:
  • Google+
Like(s): 184