07 November, 2018 04:43:20 PM


കോഴിക്കോട് കളക്ടറെ മാറ്റി; സീറാം സാംബശിവ റാവു പുതിയ കളക്ടര്‍

നിലവില്‍ കോഴിക്കോട് കളക്ടറായിരുന്ന യുവി ജോസിനെ ലാന്‍റ് റവന്യു ജോയിന്‍റ് കമ്മീഷണറായി നിയമിച്ചു



തിരുവനന്തപുരം: സീറാം സാംമ്പശിവ റാവുവിനെ കോഴിക്കോട് കളക്ടറായി മന്ത്രിസഭാ യോഗം നിയമിച്ചു. നിലവില്‍ കോഴിക്കോട് കളക്ടറായിരുന്ന യുവി ജോസിനെ ലാന്‍റ് റവന്യു ജോയിന്‍റ് കമ്മീഷണറായി നിയമിച്ചു. തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്‌മെന്‍റ് ആന്‍റ് ട്രെയ്‌നിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും. കേരള  അക്കാദമി ഫോര്‍ സ്‌കില്‍ ആന്‍റ് എക്‌സലന്‍സ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.


ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുളള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുളള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആയി നിയമിക്കാനും യോഗം തീരുമാനിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 20 (2) പ്രകാരമാണ് ഈ നിയമനം. 



Share this News Now:
  • Google+
Like(s): 56