07 November, 2018 04:33:44 PM


പൊലീസുകാരന്‍ രേഖകള്‍ ചോദിച്ചു; ബൈക്കിന് തീയിട്ട് പാല്‍വില്‍പ്പനക്കാരന്‍‌ മുങ്ങി

ഉടൻ തന്നെ തീ അണച്ചതു കൊണ്ട് വന്‍ ദുരന്തം ഒഴിവായയി



ഗുരു​ഗ്രാം: വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ച പൊലീസുകാരന്‍റെ മുമ്പിൽ വെച്ച് റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ് അ​ഗ്നിക്കിരയാക്കി പാൽവിൽപ്പനക്കാരൻ. ഹരിയാനയിലെ പഴയ റെയിൽവെ സ്റ്റേഷൻ റോഡിന് സമീപമാണ് സംഭവം. അ​ഗ്നിക്കിരയാക്കിയ ബൈക്ക് ഉടൻ തന്നെ അണച്ചത് കാരണം വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ  ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


ചെവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് അക്രമം കാണിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.  ബൈക്കിന്റെ പുറകില്‍ രണ്ട് വലിയ പാത്രം നിറയെ പാല്‍ കെട്ടിവച്ചു കൊണ്ട് വരവേ ട്രാഫിക് പൊലീസുകാരന്‍ വണ്ടി  തടയുകയായിരുന്നു. വണ്ടിയുടെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത്  'ഓം നമ ശിവായ' എന്നായിരുന്നു എഴുതിയിരുന്നത്. ഒപ്പം ഇയാൾ ഹെൽമറ്റും ധരിച്ചിട്ടില്ലായിരുന്നു. പന്തികേട് തോന്നിയ പൊലീസ്   ഇയാളോട് പിഴ അടക്കാനും  വണ്ടിയുടെ രേഖകള്‍ കാണിക്കാനും ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇതിൽ രോഷം പൂണ്ട പാൽക്കാരൻ ഫ്യുവല്‍ പൈപ്പ് ഊരി  ബൈക്കിന് തീയിടുകയായും ഒാടി രക്ഷപ്പെടുകയുമായിരുന്നു.

ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇയാള്‍ മോഷ്ടിച്ച വണ്ടിയാണോ ഇതെന്ന് അന്വേഷിച്ചുവരുന്നതായും  പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന്‍റെ  ദൃശ്യങ്ങൾ വഴിയാത്രക്കാരിൽ ഒരാൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.



Share this News Now:
  • Google+
Like(s): 48