Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

07 November, 2018 02:51:09 PM


ശബരിമലയില്‍ തീവ്ര സംഘടനകൾ എത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നവംബര്‍ നാലാം തീയതിലും അഞ്ചാം തീയതിയും ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു



കൊച്ചി: ശബരിമലയില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ എത്തുമെന്ന് മുന്നറിയിപ്പുള്ളതിനാലാണ് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 


ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ഒരു ചാനല്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്. മാധ്യമങ്ങൾക്കും വിശ്വാസികൾക്കും നിയന്ത്രണം ഉണ്ടായിരുന്നില്ല. തീവ്ര സ്വഭാവമുള്ള സംഘടനകൾ എത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. 


സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കാനായിരുന്നു പൊലീസ് വിന്യാസം. വനിതാ മാധ്യമ പ്രവർത്തകരെ അടക്കം നാമജപ സമരക്കാർ ആക്രമിച്ചു.  ഹർജി തിങ്കളാഴ്ച പരിഗണിക്കും. നവംബര്‍ നാലാം തീയതിലും അഞ്ചാം തീയതിയും ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു.



Share this News Now:
  • Google+
Like(s): 27